FLASH NEWS

.....പുതിയ ആശയങ്ങളും പുത്തന്‍ പഠനരീതികളുമായി കനിവിന്റെ പാതയിലൂടെ കാഞ്ഞിരപ്പൊയില്‍ 2016-17 അക്കാദമിക വര്‍ഷത്തിലേക്ക്.....

Thursday 19 January 2017

ജനുവരി 1 മുതൽ ആർ എം എസ്സ് എ ഹൈസ്കൂുമായി യു.പി സ്കൂൾ ലയിപ്പിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ പുരുഷോത്തമൻ ചാർജ്ജെടുക്കുകയും ചെയ്തു.

ഇനി ജി യു പി എസ് കാഞ്ഞിരപ്പൊയിൽ ജി.എച്ച്.എസ് കാഞ്ഞിരപ്പൊയിലായി അറിയപ്പെടും. ജി യു പി എസ് കാഞ്ഞിരപ്പൊയിൽ ബ്ളോഗിലെ എല്ലാ വിഷയങ്ങളും വിശേഷങ്ങളും ഹൈസ്കൂളിന്റെ ബ്ളോഗിലേക്ക് മാറ്റുന്നതോടൊപ്പം ഇനിയുള്ള യു.പി തലത്തിലെ പ്രവർത്തനങ്ങളുംവിശേഷങ്ങളും ജിഎച്ച് എസ് കാഞ്ഞിരപ്പൊയിൽ ബ്ളോഗിൽ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും

विश्व हिंदी दिन मनाया अखिला के साथ

ലോക ഹിന്ദി ദിനത്തിൽ പ്രേംചന്ദ് ഹിന്ദി മഞ്ചിലെ അംഗങ്ങൾ അഖിലയെ കാണാനെത്തി.






കൂട്ടുകാരിക്ക് മധുരവും സമ്മാനങ്ങളുമായി ഹിന്ദി ക്ലബ്ബ് അംഗങ്ങൾ   അഖിലയുടെ വീട്ടിലെത്തി. മൂന്നാം ക്ലാസ്സു മുതൽ സ്കൂളിലേക്കുള്ള വരവ് നിർത്തേണ്ടി വന്ന അഖില ഇപ്പോൾ ഏഴാം ക്ലാസ്സിലാണ്.കീലിന് നടക്കാനു്ള സ്വാധീനമില്ലാത്തതും അഖിലയുടെ സ്കൂൾ പഠനത്തിന് ഭംഗം വരുത്തി. ബി ആർ സി യിലെ ട്രെയിനർമാർ ഇടയ്ക്ക് അഖിലയെ വീട്ടിൽ ചെന്ന് കാണും. സ്കൂളിലെ കൂട്ടുകാരും അഖിലയെ ഇടയ്ക്ക് സന്ദർശിക്കാറുണ്ട് .കഴിഞ്ഞ വർഷം ഹിന്ദി ക്ലബ്ബംഗങ്ങൾ അഖിലയെ സന്ദർശിച്ചത്  ക്രിസ്തുമസ്സ് നാളുകളിലായിരുന്നു.ഇത്തവണ അഖിലയെ കാണാൻ ചെന്നത് വിശ്വ ഹിന്ദി ദിനത്തിലായിരുന്നു

Friday 23 December 2016

പരീക്ഷ കഴിഞ്ഞ് ക്രിസ്തുമസ്സ് ആഘോഷവും പുതുവല്‍സരാഘോഷവും

രണ്ടാം പാദവാര്‍ഷികപരീക്ഷ ചിട്ടയായി നടന്നു.പരീക്ഷയുടെസുഗമമായ നടത്തിപ്പിന്റെ അന്ത്യ വേളയില്‍ കുട്ടികള്‍ക്കായി ക്രിസ്തുമസ്സ്-പുതുവല്‍സര പരിപാടികള്‍ ഒരുക്കി.
പരീക്ഷയുടെ പരിസമാപ്തിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു പാഠമായി ക്രിസ്തുമസ്സ ആഘോഷം.അതിനോടൊപ്പം അവധി കഴിഞ്ഞ് വിദ്യാലയത്തിലേക്കെത്തുന്ന കുട്ടികളെ വരവേല്‍ക്കുക 2017 ലെ പൊന്‍പുലരികളാണ്.ആ പുതുവര്‍ഷ കിരണങ്ങള്‍ വിജയത്തിന്റേതാക്കി മാറ്റാനുള്ള പ്രതിജ്ഞ മനസ്സില്‍ ഏറ്റു പറഞ്ഞുകൊണ്ട്  മുഴുവന്‍  വിദ്യാര്‍ത്ഥികളും    പുതുവല്‍സരത്തെ വരവേറ്റു. ക്രിസ്തുമസ്സ് പോലെയുള്ള ആഘോഷങ്ങള്‍ നിശ്ചിത വിഭാഗങ്ങളിലൊതുക്കാതെ അവരോടൊപ്പം എല്ലാ ജനങ്ങളും ഒരേ മനസ്സോടെ ആഘോഷിക്കുകയാണ് ഇന്ന്.ക്രിസ്തുമസ്സിന്റെ പരിപാവനമായ ദിവസത്തെ ഓര്‍ത്തുകൊണ്ട് കരോള്‍ ഗാനങ്ങള്‍ പാടി ക്ലാസ്സുകള്‍ തോറും സന്ദേശം എത്തിക്കുകയും നാട്ടുകാരെ കൂടി പങ്കെടുപ്പിച്ച് കൊണ്ട് ആഘോഷം വിജയകരമാക്കുകയും ചെയ്തു.ഹൈസ്കൂള്‍ പ്രധാനധ്യാപകന്‍ കേക്ക് മുറിച്ച പരിപാടിക്ക് സണ്ണി മാസ്റ്ററുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ സംഘം . ക്രിസ്തുമസ്സ്കരോള്‍ ഗാനങ്ങള്‍
ആലപിച്ച്കൊണ്ട് പരിപാടി ഗംഭീരമാക്കി. സാന്താക്ലോസ്സിന്റെ വേഷവുമായി അശ്വിന്‍ പ്രകാശ് നല്ലൊരു അപ്പൂപ്പനായി മാറി. എല്ലാ അധ്യാപകരും പരിപാടിയെ വരവേറ്റ സഹകരിച്ചു.
പ്രധാനധ്യാപകന്‍ കേക്ക്  മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

കുട്ടികള്‍ ആഹ്ളാദത്തില്‍

കുരുന്നിന്റെ വക ഒരു ചെറു കേക്ക്

കരോള്‍ പുറപ്പെടുന്നു

നാട്ടിലൂടെ നഗരപ്രദക്ഷിണം

ഹൈസ്കൂള്‍ കുട്ടികളുമൊത്ത് സാന്താക്ലോസ്സ്

പച്ചമരപ്പന്തലില്‍

ക്രിസ്തുമസ്സ് ഗാനമാലാപനം

ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററുമൊത്ത്

വിദ്യാലയാങ്കണത്തിലൂടെ ...

HELLO ENGLISH CAMP

"ഹലോ ഇംഗ്ലീഷ് "
തുടര്‍പ്രവര്‍ത്തനങ്ങളുമായി ഇംഗ്ലീഷ് ക്ലബ്ബ്
ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ  പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സ്കൂളില്‍ 3,4 ക്ലാസ്സിലെ കൂട്ടുകാര്‍ക്കും 1,2 ക്ലാസ്സിലെ കൂട്ടുകാര്‍ക്കും വേണ്ടിയുള്ള പ്രത്യേക ക്യാമ്പുകള്‍ ഇംഗ്ലീഷ് അധ്യാപകരുടെ മേല്‍ നോട്ടത്തില്‍ വളരെ ഗൗരവമായി തന്നെ നടത്തി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയോടുള്ള
ബന്ധം മെച്ചപ്പെടുത്താനുള്ള  പരിപാടിയെന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന പ്രോഗ്രാമാണ് "ഹലോ ഇംഗ്ലീഷ്" . ഇത് വളരെ നല്ല രീതിയിലും മെച്ചപ്പെട്ട രീതിയിലും നടത്താന്‍ കാഞ്ഞിരപ്പൊയിലിലെ എല്ലാ അധ്യാപകരും സഹകരിക്കുന്നുണ്ട്. 
SUBASH CONDUCTING THE CAMP

DAKSHA'S STORY

CONVERSATION

SPECIAL ITEM

VERIETY PROGRAMME OF 1&2 STD

SUNNY INTRODUCING A DIFFERENT GAME

Thursday 8 December 2016

സംസ്ഥാന ജേതാക്കള്‍ക്ക് അനുമോദനം



വിവിധ മല്‍സരങ്ങളിലെ സംസ്ഥാന വിജയികള്‍ക്ക് വിദ്യാലയത്തിന്റെ സ്നേഹാനുമോദനം.
സംസ്ഥാന സബ്ജൂനിയര്‍ ഫുട്ബോളില്‍ കളിക്കാന്‍ അവസരം കിട്ടിയ എട്ടാം ക്ലാസ്സിലെ നയന മനോജിനും ആറാം ക്ലാസ്സിലെ അഞ്ജിതയ്ക്കും ഇത് നേട്ടങ്ങളുടെ ദിനങ്ങളാണ്. ഇവര്‍ പങ്കെടുത്ത കാസര്‍ഗോഡ് ടീമിന് മൂന്നാം സ്ഥാനം ലഭിച്ചത് ഇവരുടെ കൂടി മികവിന്റെ ഫലമാണെന്ന് നിസ്സംശ്ശയം  പറയാം.അതുപോലെ തന്നെ പ്രവൃത്തി പരിചയമേളയില്‍ കാഞ്ഞിരപ്പൊയിലെന്ന ഗ്രാമത്തിന്റെ യശ്ശസ്സുയര്‍ത്തിയ കൃഷ്ണകൃപ,അശ്വിന്‍ കൃഷ്ണ,മണിക്കുട്ടി,സൂരജ് എന്നിവര്‍ക്കും സ്നേഹാദരവ് കൊടുക്കാനൊരുങ്ങിയിരിക്കുകയാണ് കാഞ്ഞിരപ്പൊയിലിന്റെ പ്രിയ നാട്ടുകാര്‍.കൂടാതെ കലോല്‍സവ സര്‍ട്ടിഫിക്കറ്റ് വിതരണവും ഈ ചടങ്ങില്‍ നടത്തിക്കൊണ്ട് കലാകാരന്‍മാരെ പ്രത്സാഹിപ്പിക്കുകയാണ് ഈ നാട്.





വിജയികള്‍ക്കൊരു സ്നേഹ ഹാരം



















സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിക്ക് കാഞ്ഞിരപ്പൊയിലിന്റെ പൂര്‍ണ്ണ പിന്തുണ

വിദ്യാലയവും നാ‍‍ടും  ഹരിതമാക്കാന്‍ ഒരുങ്ങി വിദ്യാര്‍ത്ഥികള്‍
ഇന്ന് ഡിസംബര്‍ 8.കേരളത്തെ ഹരിതമാക്കാന്‍ സര്‍ക്കാരും ജനതയും കൈകോര്‍ക്കുന്ന അപൂര്‍വ്വ മുഹൂര്‍ത്ഥം.വിഷലിപ്തമല്ലാത്ത ഭൂമിയാണ് ഹരിതകേരളത്തിന്റെ ലക്ഷ്യം.അതോടൊപ്പം പച്ചക്കറിയുടെ ഗുണമേന്‍മയ്ക്കായ് വിദ്യാലയങ്ങളിലും ഗൃഹങ്ങളിലും പച്ചക്കറിയുടെ ലഭ്യത ഉറപ്പിക്കല്‍,പ്ലാസ്റ്റിക്ക് മാലിന്യങ്ങളെ ഉന്മൂലം ചെയ്യാനുള്ള തീവ്ര യജ്ഞ പരിപാടി,കാവും പുഴകളും സംരക്ഷിച്ചുകൊണ്ടുള്ള നാട്ടുകാവല്‍ എന്നിവ ഈ പദ്ധതിയുടെ ചില കാര്യങ്ങള്‍മാത്രം. കാഞ്ഞിരപ്പൊയിലിലെ കുരന്നുകളോട് ഉദ്ഘാടകനായ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍  ശ്രീ അബ്ദുള്‍ റഹ്മാന്‍  പറഞ്ഞത് പ്ലാസ്റ്റിക്കിനെ ഒഴിവാക്കാന്‍ മഷിപ്പേന കൊണ്ട് എഴുതാം എന്നാണ്.അതുപോലെ വിദ്യാലയത്തിലെ പച്ചക്കറി പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അതിനായുള്ള പച്ചക്കറി കൃഷി തുടങ്ങേണ്ടത് അത്യാവശ്യമാണെന്നും ഓര്‍മ്മിപ്പിച്ചു.നന്ദകുമാര്‍,വിനോദ് എന്നിവര്‍ പിന്തുണയേകി സംസാരിച്ചു. 





Sunday 4 December 2016

ഗെയിംസിലെ തിളക്കം കാഞ്ഞിരപ്പൊയിലിന്റെ സ്വപ്ന സാഫല്യം


സംസ്ഥാന സബ്ജൂനിയര്‍ ഫുട്ബോള്‍ മല്‍സരത്തില്‍ കാഞ്ഞിരപ്പൊയില്‍ സ്കൂളിലെ താരങ്ങളായ അഞ്ജിത(ആറാം തരം),നയന മനോജ് (എട്ടാം തരം)എന്നിവര്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ് ജില്ലാ ടീമിന് മൂന്നാം സ്ഥാനം ലഭിച്ചു.
ഈ ചുണക്കുട്ടികളെ ആദരിക്കുന്നതിനൊപ്പം സംസ്ഥാന പ്രവൃത്തി പരിചയമേളയിലെ മല്‍സരാര്‍ത്ഥികളേയും അനുമോദിച്ചു.കൃഷ്ണകൃപ,അശ്വിന്‍ കൃഷ്ണ,മണിക്കുട്ടി,സൂരജ്.കെ എന്നിവരെയാണ് ചടങ്ങില്‍ അനുമോദിച്ചത്.
സംസ്ഥാന ഫുട്ബോളില്‍ മൂന്നാം സ്ഥാനം നേടിയ ടീമില്‍ നയന മനോജും അഞ്ജിതയും

പ്രത്യേക അസംബ്ലിയില്‍ ജേതാക്കള്‍

ഹെഡ്മാസ്റ്റര്‍ സംസാരിക്കുന്നു


കുട്ടികള്‍ക്ക് വിജയഹാരമണിയിക്കുന്നു.


നഗരത്തിലൂടെ ആനയിക്കുനനതിനു മുന്‍പ് മൈതാനത്തിലൂടെ